Tuesday, June 24, 2008
ഒരു തേങ്ങല്‍
പുഴയായിരുന്നു ഞാന്‍, വീണ്ടുമോര്‍ക്കുമ്പോള്‍ , പണ്ട്
നിഴലേ ബാക്കിയുള്ളിപ്പൊഴെന്നിലെങ്കിലും
കടലില്‍ ചേരാനുള്ളെന് കാലിലെ കൊലുസ്സുകള്‍
ചിതറിത്തെറിച്ചീടാനില്ലിനിയേറെക്കാലം.....!
പണ്ട് രാത്രിയിലെന്റെ നെഞ്ചില്‍ വീണുറങ്ങിയ
കുഞ്ഞുതാരകളൊക്കെയിന്നുമുണ്ടകലത്തായ്
കണ്ടുനില്ക്കുവാന് വയ്യെന് മിഴിനീരവയ്ക്ക്, എന്നാല്‍
കണ്ണുപൂട്ടുവാന്‍ പോലും കഴിവില്ലൊരിക്കലും.....!
ചോരവാര്ന്നുപോയോരെന് കൈവഴിഞരമ്പുകള്
സ്വപ്നത്തിലായെങ്കിലും നിറയാന്‍ കൊതിക്കുന്നു
ഇല്ലിനി തിരിച്ചൊഴുക്കൊരിക്കലും, അല്ലെന്നാകില്‍
ജന്മംകൊണ്ടിടത്തുപോയ് മരണംവരിച്ചേനെ.....!
കരയാനിനിവയ്യ, കാത്തിരിപ്പില്ലാ തെല്ലും
കയറന്വേഷിക്കാന് വയ്യ, യാത്രചൊല്ലാനുമില്ല
കരയേറ്റെടുത്തോളുമെന്നിലെ സ്മ്രിതികളെ
കടലോളമെത്താതുള്ളെന്റെയീ മ്രിതിയെയും.....!
അനുബന്ധം:
എന്റെ കലാലയത്തിന്റെ ക്യാമ്പസ്സിനുള്ളില്‍ ഉള്ളതാണ് ഇങ്ങനെ ഒരു അറിയിപ്പ്........
It says , "DO NOT VENTURE INTO BHARATHAPUZHA.THE RIVER IS DANGEROUS.IT HAS TAKEN AWAY MANY LIVES.AVOID ACCIDENTS."
അതില്‍ പറഞ്ഞതു വളരെ ശരിയാണ്......പുഴ അതിന്റെ ഏകാന്തതക്ക് കൂട്ടിരിക്കാന്‍ വിളിച്ചത് ഞങ്ങളുടെ കുറെ കൂട്ടുകാരെയാണ്.....അത് ഇനിയും തുടരുമോ എന്ന ഭയം എല്ലവരിലും ഉണ്ട്.....അങ്ങനെ കുറെ കണ്ണുനീരുകൂടി വീഴ്ത്തുന്നു നിള.....ഞാന്‍ എവിടെയോ കേട്ടിട്ടുണ്ട് , “For every encroachments, nature revenges"* എന്ന്.....ചിലപ്പൊ ശരിയായിരിക്കും അല്ലെ....???!!!
*(am not sure about the exact quotation,but it means something like this)
അക്ഷരതെറ്റുകള്‍ ക്ഷമിക്കുമല്ലൊ.....അഭിപ്രായം അറിയിക്കാന്‍ മടിക്കരുത്........നന്ദി.
Subscribe to:
Post Comments (Atom)
18 comments:
എനിക്ക് ഏറ്റവും അടുത്തറിയാവുന്ന നിളാനദിയെകുറിച്ച്......ചില ദുഖങ്ങള്‍ കാലത്തിനു പോലും മായ്ചുകളയാന്‍ പറ്റാത്തതാവും.......അക്ഷരത്തെറ്റുകള്‍ക്ക് ഒരിക്കല്‍കൂടി ക്ഷമ ചോദിക്കുന്നു.....നന്ദി.
നല്ല വരികള്‍.... :)
“ചോരവാറ്ന്നുപോയോരെന് കൈവഴിഞരമ്പുകള്
സ്വപ്നത്തിലായെങ്കിലും നിറയാന്‍ കൊതിക്കുന്നു...”
മനോഹരമായ വരികള്‍!!!
ശ്രീജിത്ത്..
ഒരു പക്ഷെ കലാലയ ജീവിതങ്ങളാണ് കൂടുതലായും നിളയില്‍ പൊലിഞ്ഞുപോയിരിക്കുന്നത്..അതില്‍ ഭൂരിപക്ഷവും മദ്യ ലഹരിയിലായിരിക്കും നിളയുടെ ലഹരി നുണഞ്ഞത്..!
sharu,ശ്രീ,കുഞഞന് എല്ലവര്‍ക്കും ആയിരം നന്ദി......പിന്നെ കുഞ്ഞന്‍, പുഴയില്‍ വീണ് മരിച്ച കുട്ടികള്‍ ആരും മദ്യപിച്ചിരുന്നില്ല..........അവരെ ചതിച്ചത് മണലെടുപ്പിന്റെ ഫലമായി ഉണ്ടായ കയങ്ങളും ചുഴികളുമായിരുന്നു.....അതും മനുഷ്യന്റെ തന്നെ ചെയ്തിയുടെ സമ്പാദ്യം..... :-(
Sreejith....Nalla kavitha...Prakruthiyude chila pinakkangalude phalam...athinu nammalil chilar thanne alle kaaranangal palappozhum...Hrudayathil thatti ezhuthiya kavitha...
നല്ല കവിത, ശ്രീജിത്ത്.
(തലയിണക്കടിയില്‍ വച്ച് ഉറങ്ങി കുറച്ച് കൂടി കാത്തിരുന്ന ശേഷം പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ എന്ന് തോന്നി)
:-))
വസന്ത ഓപ്പോളെ,കൈതമുള്ള് (ശശിയേട്ടന്?), നന്ദി.......പിന്നെ “തലയിണക്കടിയില്‍ വച്ച് ഉറങ്ങി കുറച്ച് കൂടി കാത്തിരുന്ന ശേഷം പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ എന്ന് തോന്നി“ ഇതു എന്താന്നു മനസ്സിലായില്യ ട്ടൊ......!!! :-)
ഒന്നുകൂടി ‘എഡിറ്റി’യിരുന്നെങ്കില്‍ ....എന്ന് എഴുതാമായിരുന്നു, അല്ലേ ശ്രീജിത്?
-ആശംസകളോടേ
അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന
മഹാസമുദ്രങ്ങളെക്കാള്‍ ഞാന്‍ അറിയുന്ന നിളാ നദിയെയാണ് എനിക്കിഷടം.
ഈ വരികളാണ് എനിക്ക് ഓര്‍മ്മ വരുന്നത്
"ഇല്ലിനി തിരിച്ചൊഴുക്കൊരിക്കലും, അല്ലെന്നാകില്‍
ജന്മംകൊണ്ടിടത്തുപോയ് മരണംവരിച്ചേനെ.....! "
മനോഹരം....!!!!!!!
thank you anoop ettan and sarija chechechi....for your valuable comments.....and athanks for all others once more.....i'm gonna be active after few days.....annu njan ningade okke blogsil comments idam....ippo kurachu thirakkayi poyi...... :-)
ശ്രീജിത്ത്, അതിമനോഹരമായിരിക്കുന്നു വരികള്‍.
"കണ്ടുനില്ക്കുവാന് വയ്യെന് മിഴിനീരവയ്ക്ക്, എന്നാല്‍
കണ്ണുപൂട്ടുവാന്‍ പോലും കഴിവില്ലൊരിക്കലും.....!"
നക്ഷത്രകുഞ്ഞുങ്ങളുടെ വ്യസനം ആവാഹിച്ച ഈ ഭാവന കവിതയ്ക്ക് കൂടുതല്‍ മിഴിവേകി
“കരയേറ്റെടുത്തോളുമെന്നിലെ സ്മ്റിതികളെ
കടലോളമെത്താതുള്ളെന്റെയീ മ്റിതിയെയും“ എന്ന വരികള്‍ മനസ്സില്‍ കൂടുതല്‍ വിങ്ങലായ്.
കൂടുതലെഴുതുക.
സസ്നേഹം
ദൃശ്യന്‍
manoharam aayirikkunnu..oru varikalkkum athinde gaambheeryavum bangiyum..nila thande ekandathaykku kootu vilicha aa manassukalkku ende maunam
@ vrinda, thanks a lot for visiting and commenting here.....!
Valare nanayirikunnu
eniyum ezhuthuka
asamsakal....
നിള ...
ഇനിയും പറയാനേറയില്ലേ???
prakrithiyude vikrithikalku irakalakendi varunnavar....college jeevitham orkumbol bharathapuzhayude soundaryathodoppam ee bheekara mukhavum ennum orkum..... really nice words sree.........
Post a Comment