Monday, June 14, 2010

ഇടവപ്പാതി

[ഒരു പഴയ പോസ്റ്റ്‌....വീണ്ടും പോസ്റ്റുന്നു.....ഈയിടെയായി പറയാന്‍ ഒന്നുമില്ലാത്ത പോലെ......! :( ]


“കുന്നിന്റെ മുകളിലാണ് ഞാനവളെ ആദ്യം കണ്ടത്.......
കാറ്റിന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി കണ്ണിമ ചിമ്മുംനേരംകൊണ്ട്
അവള്‍ അടുത്തെത്തി........
പിന്നെ എന്റെ ദേഹത്ത് അവള്‍ തളര്‍ന്നുവീഴുമ്പൊ
പിന്നില്‍ നിന്നു അമ്മ വിളിച്ചുപറഞ്ഞു, “ആ മഴയത്ത്ന്ന് ഇങ്ങട് കേറി നില്‍ക്ക് കുട്ടാ......ഇനി പനി വരുത്തണ്ട!”

അതെ......ഇടവപ്പാതി എന്നും ഒരു അനുഭൂതിയാണു.........ആകാശമാകെ കറുത്തിരുണ്ട്,വെളിച്ചം മങ്ങി വന്ന്,ആര്‍ത്തിരമ്പി പെയ്തുനിറയുന്ന ഒന്ന്........പിന്നില്‍ സൂര്യഭഗവാന്‍ നിരാശനായി നില്പുണ്ടാവും,ഭൂമിദേവിയെ ഒരുനോക്ക് കാണാനാവാതെ..........
മഴ ഒരു തുടക്കമാണ്‍;ഉര്‍വരതയുടെ ,പഴയതില്‍ നിന്ന് പുതിയതിലേക്കുള്ള സംക്രമത്തിന്റെ,മാറ്റത്തിന്റെ ഒക്കെ പ്രതീകം.......ഭൂമിയിലെ ജീവന്‍ മഴയില്‍നിന്ന് ഉദ്ഭവിച്ചു എന്നാണല്ലൊ...............!!!!
പ്രക്രിതിയാകെ മഴയില്‍ നനഞ്ഞ് കുതിര്‍ന്ന്നില്‍ക്കുമ്പൊ മുന്‍പെ കണ്ടിരുന്ന നിറങ്ങള്‍ക്കൊക്കെ പുതിയ ഒരു തെളിച്ചം.........മണ്ണ് കൂടുതല്‍ ചുവക്കുന്നു,,ഇലകള്‍ കൂടുതല്‍ ഹരിതമാവുന്നു,പൂവുകള്‍ കൂടുതല്‍ സുന്ദരികളാവുന്നു..........!!!
രാത്രിയിലെ മഴക്കു വേറെ ഒരു മുഖമാണ്.....ഇരുട്ടില്‍ പുറത്തെ മഴയില്‍ ലയിച്ചിരിക്കുമ്പൊ കാഴ്ചയുടെയും,ശബ്ദങ്ങളുടെയും,മണങ്ങളുടെയും ഒക്കെ നിറവ്..........ചീവീടുകളുടെയും തവളകളുടെയും കൂട്ടമായ കരച്ചില്‍,നനയുന്ന മണ്ണിന്റെ മണം,ഇരുണ്ട നിഴലുകളും കുറച്ചുകൂടി തെളിഞ്ഞ മഴയും......!!!
അങ്ങനെ “വീണ്ടും കാണാം” എന്ന വാക്കിനുപോലും ഇടയില്ലാതെ വീണ്ടും വീണ്ടും പെയ്തുനിറയുന്ന ഇടവപ്പാതിയിലെ മഴ......!!!

2 comments:

ഉപാസന || Upasana said...

കൊച്ചു പോസ്റ്റാണെങ്കിലും വളരെ വായനസുഖം തോന്നി ശ്രീജിത്ത്. ചില വരികള്‍ വളരെ ഹ്ര്6ദ്യം
:-)

sreejith said...

thanks a lot Upasana! :)