Sunday, December 18, 2011
വൃശ്ചികം പിറന്നു
ഈ കാറ്റ് ഒരു സുഖമാണ്.പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്ന്.പണ്ടു കുട്ടിക്കാലത്ത് ഇങ്ങനെ കാറ്റ് ഉണരുന്ന പാതിരകളിലാണ് "ചോഴി" കളെ കാത്തു ഉറങ്ങാതിരുന്നിട്ടുള്ളത് .ഉണങ്ങിയ വാഴയിലകള്‍ നിലത്തുരയുന്ന ശബ്ദം വീശിയടിക്കുന്ന കാറ്റില്‍ ഉയര്‍ന്നു കേള്‍ക്കും.
കാറ്റിന്റെ അകമ്പടിയുള്ള വൃശ്ചികം-ധനു മാസങ്ങളിലെ രാത്രികള്‍ പലപ്പോഴും പരന്നൊഴുകുന്ന നിലാവും പാലപ്പൂ മണവും കലര്ന്നതാവും.സന്ധ്യകളില്‍ കാറ്റിന്റെ ദ്രുത താളത്തിനു അകമ്പടിയായി മുഴങ്ങുന്ന ശരണം വിളികള്‍.....
എന്ന് മുതല്‍ ഈ കാറ്റ് ഇവിടെ ഉണരാതാവുന്നുവോ അന്നിവിടെ ഞാന്‍ ഒരു പ്രളയത്തിനായി പ്രാര്‍ത്ഥിക്കും.....!!!
Sunday, December 13, 2009
Sunday, October 11, 2009
Monday, February 23, 2009
Nameless,Frameless,Timeless

"I remain dumb without a song
Because the blood is all way long...!
Sights are crying aloud about
Shadows beyond dark night out...!
But,
Dreams are traveling worlds so far,
Where I'm free from every sour,
Where distance ends in distance again
And meadows lead to worlds only mine...!
Finding my way,Fighting for it,
Losing sometimes to take revenge through victories...!
Loud laughters and silent tears,
Lots shared with friends and a li'l kept inside,
I know the way is long and hard
But
Ends only when myself lost into You...!
I'm free here keeping memories beside,
I'm free here keeping moments shared,
I'm alone,but I've your vibrant voice
I breathe in deep,but the fragrance is Yours...!
My heart throbs,but each time on your name...!
I sought You so far,
And found you so close....
So close to me....
My Soul...!
Sunday, December 28, 2008
ഓട്ടോഗ്രാഫ്
മഞ്ഞനിറം പടര്‍ന്ന കടലാസിന്റെ ഓരങ്ങളില്‍ കാലം ഏല്പിച്ച മങ്ങലുണ്ട്,ഓര്‍മ്മകളുടെ മണമുണ്ട്.അതിലെ അക്ഷരങ്ങള്‍ പെട്ടെന്ന് മനസ്സിന്റെ ഭാഗമായി മാറുന്നു:ചിരിയായി,തേങ്ങലായി,ഓര്‍മകളായി.....
+2 അവസാനിക്കാറായ മാസങ്ങള്‍.എല്ലാവരും വരാന്‍പോകുന്ന വഴിപിരിയലിന്റെ തിരിച്ചറിവിലാണ്‍.അന്ന്, ഞങ്ങള്‍ക്ക് വിട്ടുപോരാന്‍ മനസ്സുവരാത്ത ഒരുപാട് ഒത്തുചേരലുകള്‍ ഉണ്ടായിരുന്നു.ഷമീര്‍ പറയും, “ഒരു ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നെങ്കി എല്ലാം പകര്‍ത്തിവയ്ക്കാമായിരുന്നു അല്ലേടാ......ഇതിപ്പൊ വെറുതെ.....”
അങ്ങനെയാണ് മരം നടുക എന്ന ആശയം ഉയര്‍ന്നത്.പിന്നീടെപ്പോഴെങ്കിലും തിരിച്ചുവരുമ്പൊ ആ പോയകാലത്തെ “ഞങ്ങളെ” ഓര്‍ക്കുന്ന മരങ്ങളെങ്കിലും ഉണ്ടാവട്ടെ എന്നായിരുന്നു ചിന്ത.പിന്നീട് അത് Old Student's Association രൂപീകരിക്കാനുള്ള തീരുമാനം വരെ എത്തി.ഞാനും ഷമീറും അടക്കം 7-8 പേരായിരുന്നു ആദ്യ മീറ്റിങ്ങില്‍ ഉണ്ടായിരുന്നത് എന്നു ഞാന്‍ ഇപൊഴും ഓര്‍ക്കുന്നു.
ഞങ്ങളുടെ തമാശകളും,ചിരികളും,അലര്‍ച്ചകളും,പിണക്കങ്ങളും എല്ലാം എല്ലാം ഞങ്ങള്‍ക്കുമാത്രം കാണാന്‍ പാകത്തിന് ഇപ്പോഴും അവിടെ എവിടെയൊക്കെയോ ഉണ്ടാവാം.അവയൊക്കെ എനിക്ക് തിരിച്ചുതരുന്നത് ഈ പുസ്തകത്തിലെ അക്ഷരങ്ങളാണ്......അതെ,കഴിഞ്ഞുപോയതൊന്നും നഷ്ടപ്പെടലുകളല്ല,പിന്നീട് ഓര്‍മകളില്‍ കൂട്ടിവയ്ക്കാന്‍ ഉള്ള വിലമതിക്കാനാവാത്ത നേട്ടങ്ങളാണ്......!
