പുഴയായിരുന്നു ഞാന്‍, വീണ്ടുമോര്‍ക്കുമ്പോള്‍ , പണ്ട്
നിഴലേ ബാക്കിയുള്ളിപ്പൊഴെന്നിലെങ്കിലും
കടലില്‍ ചേരാനുള്ളെന്‍ കാലിലെ കൊലുസ്സുകള്‍
ചിതറിത്തെറിച്ചീടാനില്ലിനിയേറെക്കാലം.....!
പണ്ട് രാത്രിയിലെന്റെ നെഞ്ചില്‍ വീണുറങ്ങിയ
കുഞ്ഞുതാരകളൊക്കെയിന്നുമുണ്ടകലത്തായ്
കണ്ടുനില്‍ക്കുവാന്‍ വയ്യെന്‍ മിഴിനീരവയ്ക്ക്, എന്നാല്‍
കണ്ണുപൂട്ടുവാന്‍ പോലും കഴിവില്ലൊരിക്കലും.....!
ചോരവാര്‍ന്നുപോയോരെന്‍ കൈവഴിഞരമ്പുകള്‍
സ്വപ്നത്തിലായെങ്കിലും നിറയാന്‍ കൊതിക്കുന്നു
ഇല്ലിനി തിരിച്ചൊഴുക്കൊരിക്കലും, അല്ലെന്നാകില്‍
ജന്മംകൊണ്ടിടത്തുപോയ് മരണംവരിച്ചേനെ.....!
കരയാനിനിവയ്യ, കാത്തിരിപ്പില്ലാ തെല്ലും
കയറന്വേഷിക്കാന്‍ വയ്യ, യാത്രചൊല്ലാനുമില്ല
കരയേറ്റെടുത്തോളുമെന്നിലെ സ്മ്രിതികളെ
കടലോളമെത്താതുള്ളെന്റെയീ മ്രിതിയെയും.....!
അനുബന്ധം:
എന്റെ കലാലയത്തിന്റെ ക്യാമ്പസ്സിനുള്ളില്‍ ഉള്ളതാണ് ഇങ്ങനെ ഒരു അറിയിപ്പ്........
It says , "DO NOT VENTURE INTO BHARATHAPUZHA.THE RIVER IS DANGEROUS.IT HAS TAKEN AWAY MANY LIVES.AVOID ACCIDENTS."
അതില്‍ പറഞ്ഞതു വളരെ ശരിയാണ്......പുഴ അതിന്റെ ഏകാന്തതക്ക് കൂട്ടിരിക്കാന്‍ വിളിച്ചത് ഞങ്ങളുടെ കുറെ കൂട്ടുകാരെയാണ്.....അത് ഇനിയും തുടരുമോ എന്ന ഭയം എല്ലവരിലും ഉണ്ട്.....അങ്ങനെ കുറെ കണ്ണുനീരുകൂടി വീഴ്ത്തുന്നു നിള.....ഞാന്‍ എവിടെയോ കേട്ടിട്ടുണ്ട് , “For every encroachments, nature revenges"* എന്ന്.....ചിലപ്പൊ ശരിയായിരിക്കും അല്ലെ....???!!!
*(am not sure about the exact quotation,but it means something like this)
അക്ഷരതെറ്റുകള്‍ ക്ഷമിക്കുമല്ലൊ.....അഭിപ്രായം അറിയിക്കാന്‍ മടിക്കരുത്........നന്ദി.