Sunday, December 13, 2009

തിരിച്ചു വിളിക്കുന്നവഎത്ര അകലേക്ക്‌ പോയാലും, യാത്രയുടെ അന്ത്യത്തിലും തിരിച്ചു വിളിക്കുന്ന ചിലതുണ്ട്...ഇത് പോലെ...

Sunday, October 11, 2009

Sunday, September 20, 2009

ഇടവഴി


ഇടവഴിയില്‍ വീണുകിടക്കുന്ന വളപ്പൊട്ടുകള്‍ തിരഞ്ഞു ചെന്നപ്പോഴേക്കും കാലം അതിനുമുകളില്‍ കൂടുകൂട്ടിയിരിക്കുന്നു. ചുവന്ന ചെമ്പരത്തി പൂത്തുനിന്ന വേലിക്ക് പകരം പച്ചപായലിന്റെ മതില്‍.ഇന്നലത്തെ മഴയില്‍ നനഞ്ഞ വഴിയിലൂടെ തണുത്ത കാല്‍ വച്ച് നടക്കുമ്പോള്‍ കണ്ടു പിരിഞ്ഞുപോകവേ വിതച്ച ഓര്‍മ്മകളുടെ തളിരുകള്‍....!

Wednesday, September 2, 2009

പറയി പെറ്റ പന്തിരുകുലംപുഴയുടെ നിലക്കാത്ത ഒഴുക്ക്‌......അത് കാലഘട്ടങ്ങള്‍ക്കും സംസ്ക്രുതികള്‍ക്കും മുകളിലൂടെ നിരന്തമായുള്ള ഒഴുക്കാണ് . അതിന്റെ തീരങ്ങള്‍ സാക്ഷിയായി നിരവധി നഗരങ്ങള്‍, സംസ്കാരങ്ങള്‍ ഉയര്‍ന്നുപൊങ്ങി പിന്നീട് തകര്‍ന്നടിയുന്നു.അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെടുന്നു; പുനര്നിര്ണ്ണയിക്കപ്പെടുന്നു. പിന്നെ യുദ്ധ മുഖങ്ങളായി ചോരചിന്തുന്നു.എല്ലാത്തിനും മുകളിലൂടെ കാലത്തിന്റെ മഹാപ്രവാഹമായി പുഴ ഒഴുകുന്നു. ഒഴുക്കിനൊപ്പം മണ്ണിന്റെ ഓരോ അടരുകളിലും ഓര്‍മ്മകളുടെ നിധികള്‍ കൂട്ടിവയ്ക്കുന്നു...!

അങ്ങനെ കൂട്ടിവച്ച ഒരുപാടു മിത്തുകള്‍ ഭാരതപ്പുഴയുടെ തീരങ്ങളില്‍ കാണാം. യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും വേര്‍തിരിക്കാനാവാത്ത വിധം ഏതോ തലങ്ങളില്‍ കെട്ട് പിണഞ്ഞു കിടക്കുന്ന കഥകള്‍. പലതും നൂറ്റാണ്ടുകള്‍ പഴക്കമുള്ളവ. പക്ഷേ, അടയാളപ്പെടുത്താന്‍ ആവാതെ പോയ കാലം ഇവയ്ക്കൊക്കെ അപ്രധാനമാണ് . കാരണം അവയെല്ലാം കാലത്തെ അതിജീവിച്ചിരിക്കുന്ന കഥകളാണ്.

ഇവയില്‍ നേരിന്റെ വെളിച്ചം നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ. ഒരു മിത്ത് എന്നതിലുപരി സാമ്പ്രദായിക സാമൂഹിക വ്യവസ്ഥകള്‍ക്കെതിരെ ഉള്ള ഒരു വിപ്ലവത്തിന്റെ ധ്വനികൂടി ഉണ്ട് അതിന്.

അറിവിന്റെ അപ്രമാദിത്വത്തിനു എതിരെയുള്ള പ്രതീകമായി വരരുചി വേളി കഴിക്കുന്ന പഞ്ചമി എന്ന പറയ പെണ്‍കുട്ടി. മറ്റൊരു തരത്തില്‍ അത് വിധിയുടെ അചഞ്ചലമായ ശക്തിയും ആണ് . പന്ത്രണ്ടു മക്കള്‍ക്ക്‌ ജന്മം കൊടുക്കുകയും പന്ത്രണ്ടു ജാതികളില്‍ വളരുകയും......ഒരര്‍ത്ഥത്തില്‍ ആദ്യത്തെ സാമുദായിക വിപ്ലവം ആവണം അത്.....!

അങ്ങനെ പറയി പെറ്റ പന്തിരുകുലത്തിലെ ഓരോ അംഗത്തെയും കുറിച്ചു ഒരുപാടു കഥകള്‍ ഇന്നും ഉണ്ട്. അവരുടെ ഒക്കെ താവഴികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇന്നും ഉണ്ട്; നിരവധി പ്രതീകങ്ങളും...! അഗ്നിഹോത്രി യജ്ഞ സമയത്ത് ഈറന്‍ മുണ്ട് വിരിച്ചിരുന്ന "വെള്ളിയാംകല്ല്" , രായിരനെല്ലൂര്‍ മല, പാക്കനാരുടെ നിളാതീരത്തെ അമ്പലം , പെരുന്തച്ചന്റെ ഉളി വീണ ക്ഷേത്രങ്ങളും കൂത്തമ്പലങ്ങളും. എല്ലാം ഭാരതപ്പുഴയെ ചുറ്റിപ്പറ്റി തന്നെ.

സംഭവിച്ചത് എന്ന് തീര്‍ത്തും പറയാവുന്ന ചരിത്രത്തിന്റെ കയ്യൊപ്പുള്ള ഇത്തരം ഒരുപാടു ഐതിഹ്യങ്ങള്‍ ഇന്നും നിളാതീരത്തെ വള്ളുവനാടിന്റെ മണ്ണില്‍ ഉറങ്ങുന്നു...!!!


Sunday, June 28, 2009


സൂര്യനെ സ്വപ്നംകണ്ടു കണ്ണുതുറന്ന പൂവാണ് അവളെ ആദ്യം കണ്ടത്...പിന്നെ പുളിമരത്തിന്റെ ചില്ല കുലുക്കിയ കാറ്റ്.....ഇടക്കിടെ വെയില് എത്തിനോക്കും.....അതെ, ഇടമുറിയാതെ പെയ്തുനിറയാന് അവള് മറന്നിരിക്കുന്നു....!
ഇതു കൂടി കാണുക

Saturday, May 2, 2009

Sunday, April 12, 2009

പ്രത്യാശ മാത്രം...!
ആത്മാവടര്‍ന്നു പോയേക്കാം, പകല്‍ച്ചൂടില്‍
കണ്ണീരുവറ്റിയിന്നുപ്പുപൊന്താം
ചോരപോലും വിഷം പേറിയേക്കാം, എന്റെ
വാക്കുകള്‍ മൌനം കലര്‍ന്നതാവാം
എങ്കിലും കാണാമെനിക്കങ്ങകലെയായ്
മിന്നാമിനുങ്ങുപോലാ താരകം....!

Sunday, March 29, 2009

Green PlanetIt is the green leaves and gorgeous flowers

The land is so lushed, but lonely at times...!Please dont leave her alone


Save Earth

Monday, March 16, 2009

എന്റെ പൂരക്കാഴ്ച്ചകള്‍....!അമ്മേ ദേ ആന...!


കുത്തുവിളക്കിന്റെ കണ്ണിലൂടെ


മുറ്റത്തെ പൂരം

Monday, February 23, 2009

Nameless,Frameless,Timeless"I remain dumb without a song
Because the blood is all way long...!
Sights are crying aloud about
Shadows beyond dark night out...!
But,
Dreams are traveling worlds so far,
Where I'm free from every sour,
Where distance ends in distance again
And meadows lead to worlds only mine...!

Finding my way,Fighting for it,
Losing sometimes to take revenge through victories...!
Loud laughters and silent tears,
Lots shared with friends and a li'l kept inside,
I know the way is long and hard
But
Ends only when myself lost into You...!
I'm free here keeping memories beside,
I'm free here keeping moments shared,
I'm alone,but I've your vibrant voice
I breathe in deep,but the fragrance is Yours...!
My heart throbs,but each time on your name...!
I sought You so far,
And found you so close....
So close to me....
My Soul...!

Thursday, February 12, 2009

പൂരക്കാലം
തിരുവാതിര കഴിഞ്ഞു.....അകലെ കാതോര്‍ത്താല്‍ ചെണ്ടമേളത്തിന്റെ ഇരമ്പം കേള്‍ക്കുന്നുണ്ടോ...???!!! ഇനി ഇടവഴികളിലൂടെ വീണുകിടക്കുന്ന മാമ്പൂക്കളെ ചവിട്ടിഞെരിച്ചുകൊണ്ട് ചിലമ്പിട്ട കാലുകള്‍ നടന്നുവരും.അരയില്‍ ചുവന്ന പട്ടും, അരമണിയും,ചന്ദനം പൂശിയ മെയ്യും,കയ്യില്‍ പള്ളിവാളും,പിന്നിലേക്ക് അഴിഞ്ഞുകിടക്കുന്ന മുടിയുമായി വെളിച്ചപ്പാട്.അരികൊണ്ട് അണിഞ്ഞ നിലത്ത് പറയ്ക്കുചുറ്റും ഉറഞ്ഞുതുള്ളി,അക്ഷതമെറിഞ്ഞ് , അടുത്താണ്ടുമുഴുവന്‍ കാത്തുകൊള്ളാം എന്നു കല്പിക്കുന്ന കാവിലമ്മയുടെ പ്രതീകമായ വെളിച്ചപ്പാട്.പിന്നെ,വിറക്കുന്ന പള്ളിവാളില്‍ കാണിക്കവയ്ക്കുന്ന നാണ്യങ്ങളും,പറയെടുത്ത നെല്ലുമായി, വന്നവഴി തിരിഞ്ഞുനടക്കാതെ തൊണ്ണൂറുദേശങ്ങളും താണ്ടുന്നു,ആമക്കാവിലെ ആണ്ട തമ്പുരാട്ടി....!!!

അതിനുപിന്നാലെ ചുവന്ന നാക്കും,കിരീടവുമായി,“ അമ്പിളിപ്പൂക്കുല മെയ്യിലണിഞ്ഞ് ”, ഉണ്ണിയോടുള്ള സ്നേഹത്തിന്റെ ഉറവ വറ്റാത്ത ഹ്രുദയവും,ചടുലമായ കാല്‍ വയ്പ്പുകളുമായി പൂതന്‍ വരും.ശിരസ്സില്‍ തിടമ്പും, ചിലമ്പുമണിഞ്ഞ്,കറുത്തമെയ്യില്‍ കുരുത്തോലയുമായി തിറകള്‍....! ഉടുക്കുകൊട്ടി പാടി വരുന്ന ആണ്ടികള്‍.....അടിച്ചമര്‍ത്തപെട്ടവന്റെ അമര്‍ഷത്തിന്റെ ആഘോഷം പോലെ,കോഴിയെ മുറിച്ചു ചോരകുടിക്കുന്ന കാളിയും ദാരികനും....!

എല്ലാ രൂപങ്ങളും ഒഴുകിച്ചേരുന്ന അമ്പലമുറ്റം.തിടമ്പേന്തിയ ആനകള്‍ , കുത്തുവിളക്കുകള്‍ , ഇടഞ്ഞുകൊട്ടുന്ന വാദ്യങ്ങളുടെ ഉച്ചസ്ഥായിയിലുള്ള ലയം.കൈവഴികളായി ഒഴുകിയെത്തി, വിശ്വാസത്തിന്റെ ലഹരിയില്‍ ഒത്തുചേര്‍ന്ന് വരുന്നാണ്ടത്തെ നന്മക്കുവേണ്ടി തൊഴുതുനിന്നു, പിന്നെ രാത്രിപൂരം കഴിഞ്ഞ് , ഉറക്കം മങ്ങി ചുവന്ന കണ്ണുകളുമായി ചിതറിപ്പോകുന്ന ആള്‍ക്കൂട്ടത്തിന്റെ ആരവം.പിന്നെ സൂര്യനുദിക്കുമ്പോ ബാക്കിയാവുന്ന വെടിമരുന്നിന്റെയും ആനപിണ്ടത്തിന്റെയും മണം, ചിതറിവീണുകിടക്കുന്ന തോരണങ്ങളും കുരുത്തോലകളും......!

അതെ......വള്ളുവനാടിനു ഇനി പൂരങ്ങളുടെ കാലം.

Saturday, February 7, 2009

രവീന്ദ്രനാഥ് ടാഗോര്‍ഞാനറിവീലാ ഭവാന്റെ മോഹന ഗാനാലാപനശൈലി
നിഭ്രുതം ഞാനതുകേള്‍പ്പൂ നിത്യം നിതാന്തവിസ്മയശാലി
ഉദയദ്ഗാന പ്രകാശകലയാലുജ്വല ശോഭം ഭുവനം
അലിയിക്കുന്നൂ ശിലകളെയിസ്വര ഗംഗാസരഭസ ഗമനം
പാടണാമെന്നുണ്ടീ രാഗത്തില്‍,പാടാന്‍ സ്വരമില്ലല്ലോ....!
പറയണമെന്നുണ്ടെന്നാലതിനൊരു പദം വരുന്നീലല്ലോ.....!
പ്രാണനുറക്കെ കേണീടുന്നു പ്രഭോ പരാജിതനിലയില്‍
നിബദ്ധനിഹ ഞാന്‍ നിന്‍ ഗാനത്തിന്‍ നിരന്തമാകിയ വലയില്‍ ......!

-ടാഗോര്‍‍, ഗീതാഞ്ജലിഎന്റെ പ്രിയപ്പെട്ട എഴുത്തുകാരനു സമര്‍പ്പിക്കുന്നു ഈ ഛായാചിത്രം.വിശ്വമഹാ കവി രവീന്ദ്രനാഥ് ടാഗോര്‍ ഇന്നു ലോകം കണ്ടിട്ടുള്ളതില് വച്ച് ഏറ്റവും മഹാന്മാരായ കവികളില്‍ ഒരാളാണു എന്നു ഞാന്‍ വിശ്വസിക്കുന്നു.റൊമാന്റിസിസവും മിസ്റ്റിസിസവും ഇടകലര്‍ന്നതാണ് അദ്ദേഹത്തിന്റെ ശൈലി.ആ മഹാന്റെ ഓര്‍മ്മക്കുമുന്നില്‍ എന്റെ പ്രണാമം.

Monday, January 26, 2009

The Lives of Others


Original name: Das Leben Der Anderen

Written and directed :Florian Henckel von Donnersmarck

It is a 2006 released German film.The film is plotting the times of Germany divided in to East and West with Berlin wall.The film treats a completely political situaton with the intensity and power of Film as an art.

The film is about Georg Dreyman, a play-wright, who keeps liberal visions on freedom.The film seriously discusses the personal freedom issues under the leftist government.It symbolizes similar issues that is happening all over the world.The whole life of Dreyman,every inch of it including his sexuality,is under surveillence of government secret agency and is wiretapped.They're trying hard to find a clue to arrest Dreyman.The minister is particularly interested in Dreyman's wife Christa-Maria Sieland, a gorgeous actress.The lead role is by the wire taping agent who is seen very humane in the film.He finds the hidden interest of the minister and is pity about Dreyman.So he tries to help Dreyman out of the situation by giving false news to the authorities.So the authorities could not arrest Dreyman and as a consequence,the agent is put to a very lower grade post in the department.Dreyman was completely unknown about this wiretapping till the Berlin wall collapsed.When he comes to know of it,he writes a book dedicating it to the agent who helped him saving his life.

So the film as a whole is political,but shows the vice and virtues of humanity and raises a big question of freedom of expression and personal life.It won the Academy Awards for the best foreign language film in 2007.The actor in leading role as the secret agent is Ulrich Mühe who is very very brilliant in his sublime acting skills.He unfortunately died of stomach cancer in 2007.He received Best actor award for he same film in 2007 in Germany.I suggest all to watch the film.I guarantee it will not be boring.

Pan's Labyrinth

Original Name: El Labyrintho del Fauno

Written and Directed by : Guillermo del ToroThis is a 2006 released Spanish film.It is one of the classic films with its nice blend of fantasy and reality.It is about a little girl of the age of 11-12 and her imaginary world.Parallely there runs the real world and is the time of spanish revolution.The film as a whole seems a fantasy.

The girl is very very cute that we will really love her.I felt the film picturising the cruely of elder people and innocence of the children.We all should have been in some fantasy world in our childhoods.But at some point of life,when we grow,we lose it.Then we are in a more savage and cruel world and as time passes we lose our fantasy world and a palm full of virtues along with.

I suggest this film for all film-lovers.It is a nice and watchable one.Some dialogues of that little girl really touches our mind.The film won 3 academy awards : best Art Direction,Cinematography and Make up.

The Motorcycle Diaries


Diarios de motocicleta (2004)

Director:Walter salles

This is a spanish film...english title is "The Motorcylce Diaries", based on the autobiographical work of Ernesto (Che) Guevara de La Serna ,by the same name....also based on memories of Alberto Granado,his co-traveller.

The film is about the travel of Che and his friend through out the latin america to find the soul of the continent.....Both of them are having different tastes but shared the same spirit.....the opening dialogue itself says so...

"This isn't a tale of heroic feats. It's about two lives running parallel for a while, with common aspirations and similar dreams. "

"What we had in common - our restlessness, our impassioned spirits, and a love for the open road. "

The film is the exact narration of a long journey through which the two experience many faces of life, new destinations and their own fate......the film depicts how a revolutionary is born...! the tagline says,"Before he changed the world the world changed him "
and the film is fully factual with no masala mixes....showing the real life cross section...the film puts forward many life philosophies and the aspiration for a united Latin America.....so the film is having some historical importance too...then the frames in the film are very very excellent....wide range camera views experiencing the natural beauty...also each frame is too attractive and watchable....with nice musical blend..but in some instances of extreme emotions,the director omitted the BGM deliberately so that we experience the emotions deeply penetrating in to us with the silence.

Then the screen play is extremely well written with dialogues (mostly monologues) taken directly from the book....I am quoting some of the notable dialogues here which I felt touching.......

" What do we leave behind when we cross each frontier? Each moment seems split in two; melancholy for what was left behind and the excitement of entering a new land. "

"You gotta fight for every breath and tell death to go to hell. "

So I suggest this to be a very much watchable film.....you can rate the film according to your conscience and politics.

Friday, January 23, 2009

നാട്ടുകാഴ്ചകള്‍പതിഞ്ഞ താളത്തില്‍ നിന്നു കൊട്ടിക്കയറി ഉറഞ്ഞുവന്ന് സിരകളില്‍ ആസുര താളത്തിന്റെ ലഹരി പടര്‍ത്തുന്ന ചെണ്ടമേളം.പെട്ടെന്ന് ശ്രോതാക്കളായ ആള്‍ക്കൂട്ടത്തിന്റെ മുന്‍ നിരയില്‍നിന്ന് ഉറക്കെ ഒരു അഭിനന്ദനം കേള്‍ക്കാം...“ബലേ...ബലേ...!”

വീതികൂടിയ നെറ്റിയില്‍ നീളത്തില്‍ ചന്ദനക്കുറി.താഴ്ത്തിവെട്ടിയ മുടിയില്‍ നര കയറിയിരിക്കുന്നു.വലിയ മുഖം.മെലിഞ്ഞ ശരീരം.ചുണ്ടില്‍ ബീഡി പുകയുന്നുണ്ടാവും.കണ്ണുകള്‍ മദ്യലഹരിയിലും.കുറച്ചുകാലം മുന്‍പുവരെ വള്ളുവനാട്ടിലെ പൂരപ്പറമ്പുകള്‍ക്ക് “ബലേ” വാര്യര്‍ എന്ന ക്രിഷ്ണവാര്യരുടെ ഈ രൂപം അത്ര അന്യമായിരുന്നില്ല.പ്രസന്നമല്ലാത്ത ഈ രൂപം ഒരുവിധം എല്ലാ കഥകളിയരങ്ങുകള്‍ക്കും അണിയറകള്‍ക്കും കൂടി പരിചിതമാണ്.

പേരുകേട്ട ഒരില്ലത്തെ നമ്പൂതിരിക്ക് സംബന്ധത്തില്‍ ജനിച്ച വാര്യര്‍ ഒരു ഭഗ്നപ്രണയത്തിന്റെ ഫലമായി അവധൂതവേഷം സ്വീകരിച്ചതാണത്രെ...! കഥകളിയിലും,സാഹിത്യത്തിലും,മേളക്കണക്കുകളിലും,മറ്റ് ക്ഷേത്ര കലകളിലും അസാമാന്യ പാണ്ഡിത്യം വാര്യര്‍ക്കുണ്ടായിരുന്നു.വീടുവിട്ടിറങ്ങിയ വാര്യര്‍ പിന്നെ ജീവിച്ചത് കലയോടും കലാകാരന്മാരോടും ഒപ്പമായിരുന്നു.അങ്ങനെ നേടിയതാണു ഈ അറിവുകളെല്ലാം.നല്ലതിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം,ഇഷ്ടപ്പെടാത്തതിനെ കണക്കിനു കളിയാക്കാനും വാര്യര്‍ മടിച്ചിരുന്നില്ല.അദ്ദേഹം ആസ്വാദകരില്‍ ഉണ്ടെങ്കില്‍ ഒരുവിധം കലാകാരന്മാരെല്ലാം ഒരല്പം ഭയന്നിരുന്നു.

ചിന്തകളിലും സ്വഭാവത്തിലും എല്ലാം ഒരു ഫ്യൂഡല്‍ സ്പര്‍ശമുള്ള അഹന്ത വച്ചുപുലര്‍ത്തിയിരുന്ന വാര്യര്‍ പക്ഷെ എന്നും നടന്നിരുന്നത് വെറുംകയ്യോടെ ആയിരുന്നു.സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല അദ്ദേഹത്തിനു.ഏറ്റവും കേമം ഉണ്ണായി “വാര്യര്‍” എഴുതിയ നളചരിതം ആണു വാര്യര്‍ക്ക് ...! :-)

ഉള്ളുകൊണ്ട് വളരെ ശുദ്ധനായ ഈ വ്യക്തിയെ അറിയാത്ത കളിക്കാരും കളിക്കമ്പകാരും ഉണ്ടാവില്ല.പറഞ്ഞുകേട്ട ഒരു കഥ ഓര്‍മ്മ വരുന്നു: വലിയ ഒരില്ലത്തെ രണ്ട് പെണ്‍കുട്ടികളുടെ കഥകളി അരങ്ങേറ്റം.വാര്യരുമുണ്ട് കാഴ്ചക്കാരനായി.പുറപ്പാട് കഴിഞ്ഞുമടങ്ങുമ്പോള്‍ സ്വതസിദ്ധമായ ശൈലിയില്‍ വാര്യര്‍ ഉറക്കെ പറഞ്ഞു ,“ പെങ്കുട്ട്യോളായാ ഒരു പ്രായം കഴിഞ്ഞാ വേളി കഴിച്ചു കൊടുക്കന്ന്യാണേ ഭേദം....!” :-) ഇതായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്റെ രൂപം.

ജീവിതകാലം മുഴുവന്‍ കലോപാസകനായി ഊരുചുറ്റിയ വാര്യരുടെ മരണം ആരുമറിയാതെ ഒരു പാതയോരത്തായിരുന്നു എന്നതു വേദനാജനകമാണു.പിന്നീട് ബന്ധുക്കള്‍ കേട്ടറിഞ്ഞ് എത്തി ഏറ്റെടുത്തു എന്നു തോന്നുന്നു.ജീവിതം മുഴുവന്‍ കലക്കും കലാകാരന്മാര്‍ക്കും ഒപ്പം നടന്നുതീര്‍ത്ത, നിഷേധിയായ ആ നല്ല മനുഷ്യന്‍ എന്റെ നാട്ടിന്‍പുറത്തെ ഒരുപാട് വ്യക്തിത്വങ്ങളില്‍ ഒന്നാണു.