വൃശ്ചികം പിറന്നു.ഇലകളില്‍ കാറ്റ് പിടിക്കുന്നത് കാണാം.പൊടുന്നനെ ഞെട്ടിയുണര്‍ന്നു കരിയില പറത്തി ഉയരുന്ന കാറ്റിന്റെ ആരവം അമര്ന്നടങ്ങുന്നത് അങ്ങ് പുഞ്ചപ്പാടത്തിന്റെ കോണിലായിരിക്കും.അമ്പലമുറ്റത്തെ അരയാലിലകള്‍ക്ക് തിരക്കൊഴിഞ്ഞൊരു നേരമില്ല.വരണ്ട തിരുവാതിര കാറ്റില്‍ വരാനിരിക്കുന്ന പൂരക്കാലത്തിനായി കാത്തിരിക്കുന്നവര്‍......
ഈ കാറ്റ് ഒരു സുഖമാണ്.പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒന്ന്.പണ്ടു കുട്ടിക്കാലത്ത് ഇങ്ങനെ കാറ്റ് ഉണരുന്ന പാതിരകളിലാണ് "ചോഴി" കളെ കാത്തു ഉറങ്ങാതിരുന്നിട്ടുള്ളത് .ഉണങ്ങിയ വാഴയിലകള്‍ നിലത്തുരയുന്ന ശബ്ദം വീശിയടിക്കുന്ന കാറ്റില്‍ ഉയര്‍ന്നു കേള്‍ക്കും.
കാറ്റിന്റെ അകമ്പടിയുള്ള വൃശ്ചികം-ധനു മാസങ്ങളിലെ രാത്രികള്‍ പലപ്പോഴും പരന്നൊഴുകുന്ന നിലാവും പാലപ്പൂ മണവും കലര്ന്നതാവും.സന്ധ്യകളില്‍ കാറ്റിന്റെ ദ്രുത താളത്തിനു അകമ്പടിയായി മുഴങ്ങുന്ന ശരണം വിളികള്‍.....
എന്ന് മുതല്‍ ഈ കാറ്റ് ഇവിടെ ഉണരാതാവുന്നുവോ അന്നിവിടെ ഞാന്‍ ഒരു പ്രളയത്തിനായി പ്രാര്‍ത്ഥിക്കും.....!!!
Showing posts with label nature. Show all posts
Showing posts with label nature. Show all posts
Sunday, December 18, 2011
Monday, June 14, 2010
Sunday, March 21, 2010
Mountain High

I want to bathe with you in the sea.
I want to lay like this forever.
Until the sky falls down on me...!
Truly,Madly,Deeply - Savage garden
Sunday, December 13, 2009
Sunday, September 20, 2009
ഇടവഴി
Sunday, June 28, 2009

സൂര്യനെ സ്വപ്നംകണ്ടു കണ്ണുതുറന്ന പൂവാണ് അവളെ ആദ്യം കണ്ടത്...പിന്നെ പുളിമരത്തിന്റെ ചില്ല കുലുക്കിയ കാറ്റ്.....ഇടക്കിടെ വെയില് എത്തിനോക്കും.....അതെ, ഇടമുറിയാതെ പെയ്തുനിറയാന് അവള് മറന്നിരിക്കുന്നു....!
ഇതു കൂടി കാണുക
ഇതു കൂടി കാണുക
Sunday, March 29, 2009
Sunday, November 23, 2008
Subscribe to:
Posts (Atom)