നിഭ്രുതം ഞാനതുകേള്‍പ്പൂ നിത്യം നിതാന്തവിസ്മയശാലി
ഉദയദ്ഗാന പ്രകാശകലയാലുജ്വല ശോഭം ഭുവനം
അലിയിക്കുന്നൂ ശിലകളെയിസ്വര ഗംഗാസരഭസ ഗമനം
പാടണാമെന്നുണ്ടീ രാഗത്തില്‍,പാടാന്‍ സ്വരമില്ലല്ലോ....!
പറയണമെന്നുണ്ടെന്നാലതിനൊരു പദം വരുന്നീലല്ലോ.....!
പ്രാണനുറക്കെ കേണീടുന്നു പ്രഭോ പരാജിതനിലയില്‍
നിബദ്ധനിഹ ഞാന്‍ നിന്‍ ഗാനത്തിന്‍ നിരന്തമാകിയ വലയില്‍ ......!
-ടാഗോര്‍, ഗീതാഞ്ജലി
എന്റെ പ്രിയപ്പെട്ട എഴുത്തുകാരനു സമര്‍പ്പിക്കുന്നു ഈ ഛായാചിത്രം.വിശ്വമഹാ കവി രവീന്ദ്രനാഥ് ടാഗോര്‍ ഇന്നു ലോകം കണ്ടിട്ടുള്ളതില് വച്ച് ഏറ്റവും മഹാന്മാരായ കവികളില്‍ ഒരാളാണു എന്നു ഞാന്‍ വിശ്വസിക്കുന്നു.റൊമാന്റിസിസവും മിസ്റ്റിസിസവും ഇടകലര്‍ന്നതാണ് അദ്ദേഹത്തിന്റെ ശൈലി.ആ മഹാന്റെ ഓര്‍മ്മക്കുമുന്നില്‍ എന്റെ പ്രണാമം.
3 comments:
ഞാനറിവീലാ ഭവാന്റെ മോഹന ഗാനാലാപനശൈലി........!!!!
എന്റെ പ്രിയപ്പെട്ട എഴുത്തുകാരനു സമര്‍പ്പിക്കുന്നു ഈ ഛായാചിത്രം.
:-)
can you get a full version of this...........
agree
Post a Comment