Sunday, April 12, 2009

പ്രത്യാശ മാത്രം...!




ആത്മാവടര്‍ന്നു പോയേക്കാം, പകല്‍ച്ചൂടില്‍
കണ്ണീരുവറ്റിയിന്നുപ്പുപൊന്താം
ചോരപോലും വിഷം പേറിയേക്കാം, എന്റെ
വാക്കുകള്‍ മൌനം കലര്‍ന്നതാവാം
എങ്കിലും കാണാമെനിക്കങ്ങകലെയായ്
മിന്നാമിനുങ്ങുപോലാ താരകം....!