Saturday, May 31, 2008

നീയും ഞാനും പിന്നെ....

നീയും ഞാനും പിന്നെ എല്ലാം
നിറഞ്ഞുള്ളാ മൌനവും......!!!
വാക്കുകള്‍ക്കുയിരേകുവാനായ്
സ്വരം തേടി ‍അലഞ്ഞു ഞാന്‍
സ്വരമെന്നില്‍ നിറഞ്ഞപ്പോള്‍
വാക്കുകള്‍ പോയ്മറഞ്ഞുവോ.......!!!
പിന്നെയും മൌനക്കടല്‍
വന്നെന്നെ നിന്നിലിണക്കയായ്....!
വീണ്ടുമെന്തിനു വാക്കുവേറെ
സ്വരം വേറെ നമുക്കിടെ
എന്നുമെന്നും നിന്നെയെന്നില്‍
ചേര്‍ത്തിടും മൌനമില്ലയോ......!!!

7 comments:

lakshmy said...

മൌനം വാചാലം

ഇഷ്ടമായി വരികള്‍

ചന്തു said...

നീയും.. ഞാനും.. മൗനവും... വാക്കുകളും....
നല്ല വരികള്‍

Areekkodan | അരീക്കോടന്‍ said...

?????

ശ്രീ said...

“വീണ്ടുമെന്തിനു വാക്കു വേറെ
സ്വരം വേറെ നമുക്കിടെ...
എന്നുമെന്നും നിന്നെയെന്നില്‍
ചേര്‍ത്തിടും മൌനമില്ലയോ...”

വരികള്‍ കൊള്ളാം.
:)

sree said...

lakshmi,chanthu,areekkodan,sree ellavarkkum ente aathmarthamaya nandi paranju kollattee.....hope that you all be here for support....ezhuthunnahtu palarum vaayikkunnu ennariyunnahtu thanne santhosahm....athu ishtam aayi ennu parayumbo pinne parayano??? nandi orikkal koodi..... :-)

Kapli said...

നന്നായി എഴുതുന്നുണ്ടല്ലോ. എഴുതാന്‍ കഴിയുക എന്നത് എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഒരു കഴിവല്ല. അതുകൊണ്ട് ഇതിനെ നെഞ്ചോട് ചേര്‍ത്ത് ഇനിയും ഉയരങ്ങളിലേയ്ക്ക് കൊണ്ടുപോകൂ. തുടര്‍ന്നെഴുതൂ. മൌനം വാചാലമാകട്ടെ.

Anas Mohamed said...

പിന്നെ.... മൌനവും..നന്നായിരിക്കുന്നു...