Sunday, July 13, 2008

വഴികള്‍.......ചില ചിന്തകള്‍....!!!











“വഴികള്‍ നമുക്കായി കാത്തിരിക്കുന്നു
വരിക സഖീ നമുക്കൊത്തുപോകാം
നിലാവിന്റെയറ്റം വരെ
നീലവാനം ചുവക്കുന്നിടംവരെ
സമയസീമകള്‍ക്കപ്പുറം
പ്രളയജലധി പിറക്കുന്നിടംവരെ
മണ്ണ് മണ്ണോടു ചേരുന്നിടംവരെ*
രണ്ടുമെയ്യായി വേര്‍പെടാന്‍ വയ്യാതെ
നിന്നില്‍ ഞാന്‍ വീണലിയുന്നിടംവരെ.....!”


അതെ,വഴികള്‍ സംസ്കാരങ്ങളെ അടയാളപ്പെടുത്തുന്നു.അവയില്‍ തുടിക്കുന്നത് മനുഷ്യന്റെ പ്രയാണങ്ങളാണ്....പലതും തേടിയുള്ളവ,പലതില്‍ നിന്നും ഉള്ളവ.........!

വഴികള്‍ നമ്മെ മണ്ണോട് ചേര്‍ത്ത് നടത്തുന്നു.ഒന്നിന്റെ അവസാനം മറ്റൊന്നിന്റെ തുടക്കമാവുന്നു.
അതങ്ങനെ അനന്തമായി തുടരുന്നു.ചില ദൂരങ്ങള്‍,ചില ഉയരങ്ങള്‍.......അവ നടന്നുതീര്‍ക്കാന്‍ മാത്രം കഴിയുന്നവയാണ് ‍.അങ്ങനെ,വഴികള്‍ നഷ്ടപെടുന്നിടത്ത് നമ്മള്‍ പകച്ചുപോകുന്നു.....അവിടെ സമയം
നിശ്ചലമാവുന്നു,ചലനം നിലയ്ക്കുന്നു.....എന്നെന്നേക്കുമായി....!


(* here i meant , "from dust to dust" )


വെറുതെ നടന്നു നോക്കുമ്പോള്‍ കാണുന്നതു ഇല്ലാതായിക്കൊണ്ടിരിക്കുന്ന വഴികളെ ആണ് . "car to carpet" lifeന് ഇടയില്‍ നാട്ടിന്‍പുറത്തെ ഇത്തരം വഴികള്‍ അന്യമായിക്കൊണ്ടിരിക്കുന്നു.നടന്നു
പോകുന്ന യാത്രകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.ഈ വഴികളോടൊപ്പം ചുരുങ്ങുന്നതു
നമ്മുടെയൊക്കെ മനസ്സുകളാണ് എന്നും തോന്നുന്നു.

അക്ഷരത്തെറ്റുകള്‍ക്ക് വീണ്ടും ക്ഷമ ചോദിക്കട്ടെ.ഇതിലും നന്നായി എനിക്കു എഴുതാന്‍ കഴിയുന്നില്ല :-(
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ...???
നന്ദി

13 comments:

sreejith said...

വെറുതെ നടന്നു നോക്കുമ്പോള്‍ കാണുന്നതു ഇല്ലാതായിക്കൊണ്ടിരിക്കുന്ന വഴികളെ ആണ്‍. "car to carpet" lifeന്‍ ഇടയില്‍ നാട്ടിന്‍പുറത്തെ ഇത്തരം വഴികള്‍ അന്യമായിക്കൊണ്ടിരിക്കുന്നു.നടന്നു
പോകുന്ന യാത്രകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.ഈ വഴികളോടൊപ്പം ചുരുങ്ങുന്നതു
നമ്മുടെയൊക്കെ മനസ്സുകളാണ്‍ എന്നും തോന്നുന്നു.

ഗോപക്‌ യു ആര്‍ said...

kutta! buautifulll

തറവാടി said...

nice pics :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: രണ്ടാമത്തെ പടം ഇഷ്ടായീ. ആ മരം മൊത്തമായി കിട്ടിയിരുന്നെങ്കില്‍!

Sekhar said...

Nice shots :)

sreejith said...

gopak ettaaa,tharavadi,kuttichathan,sekhar ellavarkkum ente hrudayam niranja nandi........
@ gopak ettan, a special thanks for that "kutta" vili... :-)
@tharavadi, thanks a lot...please visit and comment again
@kuttichathan,chathanerinnu nandi...! pinne aa maram mothamayi edukkumbo mattu chilahtu vittu povum nnu thonni....i am taking all these fotos from my 2 megapixel mobile camera...nandi
@sekhar, orayiram nandi...!

man in painting said...

Very nice pictures..
nostalgic..

sreejith said...

THANKS ETTAAA....THANKS A LOT FOR YOUR COMMENTS...!

Vinz said...

Sreejith,

Captured some nice snaps..
Came over here through namboodiri community and your profile..and this is my second visit..Thats th power of a good post..!!

Keep writing..!

sreejith said...

thank you vinayak...thanks a lot....these fotos i take thru my mobile camera...just experimenting with photography......any ways i am very glad to see you commenting up on it....thank you very much once more..! :-)

മാധവം said...

നന്നായിരിക്കുന്നു, ഭംഗിവാക്കല്ല.... തുടരുക

d said...

നല്ല പച്ചപ്പ്, നല്ല പടങ്ങള്‍.

അശ്വതി said...

നന്നായി