Sunday, November 23, 2008

തിരുവാതിരക്കാറ്റ്


പരന്നുകിടക്കുന്ന പാടത്തിനപ്പുറം,ചുവന്ന മണ്‍പാത അവസാനിക്കുന്നിടത്തെ തിരിവില്‍,പിന്നെ കുന്നുകയറുന്ന വഴിയില്‍, ഒക്കെ കാണാം വള്ളുവനാടിന്റെ സ്വന്തം കരിമ്പനകള്‍......തിരുവാതിരയിലെ വരണ്ട കാറ്റില്‍ പനയോലകള്‍ ഞരങ്ങും.......പിന്നെ രാത്രിയില്‍ നിലാവുദിക്കുമ്പോള്‍ അവയ്ക്കുമുകളില്‍നിന്ന് പ്രണയാര്‍ത്തരായി യക്ഷികള്‍ ഇറങ്ങിവരും.......സുന്ദരിമാരുടെ സ്വപ്നങ്ങളില്‍ ഗന്ധര്‍വ്വന്മാര്‍ ഇടം പിടിക്കുമ്പോള്‍ കരിമ്പനകളുടെ ഏകാന്തതക്ക് കൂട്ടിരിക്കുന്ന, സ്നേഹം കൊതിക്കുന്ന, യക്ഷികളെ ഭയന്ന് സന്ധ്യകളില്‍ ഇടവഴികള്‍ വിജനമാവും......പാലപ്പൂവിന്റെ മണം പരക്കുമ്പോള്‍ വീണ്ടും വരണ്ട കാറ്റില്‍ കരിമ്പനകള്‍ ഇളകും....! (ഖസാക്കിനെ ഓര്‍മിച്ചുകൊണ്ട്)

3 comments:

sreejith said...

പരന്നുകിടക്കുന്ന പാടത്തിനപ്പുറം,ചുവന്ന മണ്‍പാത അവസാനിക്കുന്നിടത്തെ തിരിവില്‍,പിന്നെ കുന്നുകയറുന്ന വഴിയില്‍, ഒക്കെ കാണാം വള്ളുവനാടിന്റെ സ്വന്തം കരിമ്പനകള്‍......!

krishnan said...

kutta...this was really a great work from you , really fanctactic , i really liked it a lot , every piece carry an artistic value. my blessings and best wishes for your continoued writting. Keep writing..kutta...

Nikitha Mekkat said...

as usual nice language..:)nice photo..